ads

banner

Monday 27 May 2019

author photo

കിസ്‌മത്തിന്റെ വിജയത്തിന് ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'തൊട്ടപ്പന്റെ' ടീസർ എത്തി. വിനായകനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. മോഹൻലാലിന്റെ സ്ഫടികം സിനിമ കാണാൻ തിയേറ്ററിൽ എത്തുമ്പോൾ നടക്കുന്ന അടിപിടിയുടെ പശ്ചാത്തലത്തിലാണ് ടീസർ.

പുതുമുഖം പ്രിയംവദയാണ് ചിത്രത്തിലെ നായിക. റോഷൻ മാത്യു, ദിലീഷ് പോത്തൻ, മനോജ് കെ. ജയൻ, കൊച്ചു പ്രേമൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുഴുനീള നായക വേഷത്തിലാണ് തൊട്ടപ്പനിൽ വിനായകൻ പ്രത്യക്ഷപ്പെടുന്നത്. 

ഫ്രാൻസിസ് നൊറോണയുടെ കഥയ്ക്ക് പി.എസ്.റഫീഖാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. കടമക്കുടി, വളന്തക്കാട്, ആലപ്പുഴയിലെ പൂച്ചാക്കൽ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഈദ് റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement