മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തോല്‍വിയിലേക്ക് നയിച്ചത് റോബിന്‍ ഉത്തപ്പയുടെ മെല്ലേപ്പോക്കാണെന്ന് ടീം ആരാധകര്‍. വണ്‍ ഡൗണായി എത്തിയ ഉത്തപ്പ 40 റണ്‍സ് നേടിയെങ്കിലും 47 പന്തുകള്‍ എടുത്തു. മൂന്ന് സിക്‌സറുകളും ഒരു ബൗണ്ടറിയും സഹിതമായിരുന്നു ഉത്തപ്പയുടെ ഇന്നിങ്‌സ്.
24 ഡോട്ട് ബോളുകളാണ് ഉത്തപ്പയുടെ ഇന്നിങ്‌സില്‍ സംഭവിച്ചത്. അവസാന ഓവറില്‍ തകര്‍ത്തടിക്കാന്‍ നോക്കിയെങ്കിലും ജസ്പ്രീത് ഭുംറയുടെ പന്തില്‍ രോഹിത് ശര്‍മ്മക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുക്കാനെ കൊല്‍ക്കത്തക്കായുള്ളൂ. മുംബൈയുടെ ജയം ഒമ്പത് വിക്കറ്റിനായിരുന്നു. ഉത്തപ്പയുടെ ഈ തണുപ്പന്‍ ഇന്നിങ്‌സിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് അഴിച്ചുവിടുന്നത്.
ഈ സീസണില്‍ 12 മത്സരങ്ങളില്‍ നിന്നായി 282 റണ്‍സ് നേടാനെ ഉത്തപ്പക്കായുള്ളൂ. മികച്ച പ്രകടനങ്ങളൊന്നും ഈ സീസണില്‍ താരത്തില്‍ നിന്നുണ്ടായതുമില്ല. ഇതെല്ലാം ചേര്‍ത്തും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം ടീം തകര്‍ന്നിരിക്കെ സെന്‍സിബിള്‍ ഇന്നിങ്‌സാണ് ഉത്തപ്പയില്‍ നിന്നുണ്ടായതെന്നും അവിടെ അങ്ങനെ ഒരു ഘട്ടത്തില്‍ അടിച്ച് കളിക്കേണ്ട ആവശ്യമില്ലെന്നുമാണ് ഉത്തപ്പയെ അനുകൂലിക്കുന്നവുടെ വാദം. അതേസമയം കൊല്‍ക്കത്ത ക്യാമ്പില്‍ തമ്മിലിടയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
This post have 0 komentar
EmoticonEmoticon