കണ്ണൂര്‍: കള്ളവോട്ടു നടന്നെന്ന് കണ്ടതിനെ തുടര്‍ന്ന് റീപോളിങ് നടക്കാനിരിക്കുന്ന ബൂത്തുകളിലേക്ക് ഡ്യൂട്ടിക്കായി രാഷ്ട്രീയ ചായ്വ് ഇല്ലാത്ത ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ാവശ്യവുമായി യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്ക് കത്തയച്ചു. റീ പോളിംഗില്‍ കള്ളവോട്ട് തടയാന്‍ ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാക്കണമെന്നും സുരക്ഷാ ശക്തമാക്കണമെന്നും കെ സുധാകരന്‍ കത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ മൊത്തം ബൂത്തുകളിലാണ് റീപോളിങ് നടക്കുക. കള്ളവോട്ട് നടന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇവിടങ്ങളില്‍ റീപോളിങ് നടത്താന്‍ തീരുമാനമായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ മെയ് 19ന് (ഞായറാഴ്ച) രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെ റീപോളിംഗ് നടക്കും.
This post have 0 komentar
EmoticonEmoticon