ന്യൂഡല്‍ഹി: ഡോഡ്‌സെയെക്കുറിച്ചുള്ള പ്രഗ്യ സിങ് ഠാക്കൂറിന്‍രെ പരാമര്‍ശത്തെ തള്ളി പ്രധാമമന്ത്രിയും രംഗത്തെത്തി. ഒരു കാരണവശാലും രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ അപമാനിച്ച പ്രഗ്യക്ക് തനിക്ക് മാപ്പു നല്‍കാന്‍ ആകില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായ ഗോഡ്‌സെ ആണെന്ന കമലഹാസന്റെ പ്രസ്താവനയോട് പ്രതികരിക്കുന്നതിനിടയിലായിരുന്നു പ്രഗ്യ സിങിന്റെ വിവാദ പരാമര്‍ശം. ഗോഡ്‌സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണം. ഇവര്‍ക്ക് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.
ഈ പരാമര്‍ശം വിവാദമായതോടു കൂടി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കിയിരുന്നു. ഇതിനു ശേഷം സ്ഥാനാര്‍ഥിയെ തള്ളിപ്പറഞ്ഞ് ബിജെപിയും തലയൂരാന്‍ ശ്രമിച്ചിരുന്നു. പിന്നീട് പ്രഗ്യ മാപ്പു പറഞ്ഞെന്ന് അവകാശവാദവും ബിജെപിയും ഉന്നയിച്ചിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തക എന്ന നിലയില്‍ പാര്‍ട്ടി ലൈന്‍ ആണ് തന്റെയും ലൈന്‍ എന്നും പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്നും പ്രഗ്യ സിങ് ഠാക്കൂര്‍ വ്യക്തമാക്കിയത്. പ്രഗ്യ നിലപാട് പരസ്യമായി വ്യക്തമാക്കിയതോടെ ബിജെപി വീണ്ടും വെട്ടിലായിരിക്കുകയാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon