ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസ് സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. സുപ്രീംകോടതി നിയമിച്ച മധ്യസ്ഥസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
മൂന്നംഗ സമിതി എട്ടാഴ്ച കേസിലെ കക്ഷികളുമായി ചര്‍ച്ചകള്‍ നടത്തിയതിനു ശേഷമാണ് റിപ്പോര്‍ട്ട് കൈമാറിയത്. മുന്‍ സുപ്രീംകോടതി ജഡ്ജി ഫക്കീര്‍ മുഹമ്മദ് ഇബ്രാഹിം ഖലീഫുള്ള, മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് ശ്രീറാം പഞ്ചു, ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരായിരുന്നു മധ്യസ്ഥസമിതിയിലുണ്ടായിരുന്നത്.
അയോധ്യയ്ക്കു സമീപം ഫൈയ്സാബാദിലായിരുന്നു മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നത്. കഴിഞ്ഞ മേയ് മാസം മൂന്നിനാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്കുള്ള സമയം അവസാനിച്ചത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon