കാസര്‍കോട്: കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്തിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചു. കാസര്‍കോട് ഹൊസ്ദുര്‍ഗ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്. 25000 രൂപ കെട്ടിവയ്ക്കണം. രണ്ട് ആള്‍ ജാമ്യത്തിലുമാണ് ഇരുവരെയും വിട്ടയച്ചത്. ഏത് സമയത്തും അന്വേഷണ ഉദ്യാഗസ്ഥരുടെ മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കൃത്യനിര്‍വ്വഹണത്തിനു ശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം. രാവിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഇരുവരെയും വിളിച്ചു വരുത്തിയതിനു ശേഷമായിരുന്നു അറസ്റ്റ്.
കാസര്‍കോട്ട് പെരിയ കല്യാട്ട് 2 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത് ഫെബ്രുവരി 17 നായിരുന്നു. പെരിയ കല്യോട്ടെ കൃഷ്ണന്റെ മകന്‍ കൃപേഷ് (19), സത്യനാരായണന്റെ മകന്യ ശരത്ലാല്‍(28) എന്ന ജോഷി എന്നിവരാണ് മരിച്ചത്. സന്ധ്യയോടെ കല്യോട്ട് സ്‌കൂള്‍-ഏച്ചിലടുക്കം റോഡില്‍ കാറിലെത്തിയ സംഘമാണു തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon