ads

banner

Sunday 26 May 2019

author photo

മീററ്റ്: ഇഫ്‍താര്‍ പാര്‍ട്ടിക്ക് ക്ഷണിക്കാത്തതില്‍ രോഷാകുലരായ മൂന്നുപേര്‍ ചേര്‍ന്ന് മൂന്നു കുട്ടികളെ വെടിവെച്ചു കൊലപ്പെടുത്തിയതായി പോലീസ്. ഉത്തര്‍പ്രദേശിലെ ബുലന്ദ്‍ഷഹറിലാണ് സംഭവം. വെടിയേറ്റ നിലയില്‍ കുട്ടികളുടെ മൃതദേഹം ശനിയാഴ്‍ച്ച ഒരു തടയണയില്‍ നിന്ന് കണ്ടെത്തി. മൂന്ന് കുട്ടികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്‍ച്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നു എന്നാണ് പരാതി. ഒന്നിലധികം തവണ വെടിയുതിര്‍ത്തതായി സലേംപുര്‍ പോലീസ് സ്ഥിരീകരിച്ചു. മരിച്ച കുട്ടികള്‍ രണ്ട് പേര്‍ എട്ട് വയസ്സുള്ളവരും ഒരാള്‍ ഏഴ് വയസ്സുകാരിയുമാണ്. 

മാലിക്, ബിലാല്‍, ഇമ്രാന്‍ എന്നീ മൂന്ന് യുവാക്കളാണ് പ്രതികളെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്ക് എതിരെ കൊലക്കുറ്റത്തിന് എഫ്‍ഐആര്‍ രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്. കേസില്‍ അലംഭാവം കാണിച്ചതിന് രണ്ട് പോലീസുകാരെയും സസ്‍പെന്‍ഡ്‍ ചെയ്‍തിട്ടുണ്ട്.  ഇഫ്‍താറിന് ക്ഷണിക്കാത്തതില്‍ മാലിക്കിന് കുട്ടികളുടെ കുടുംബത്തോട് ശത്രുതയുണ്ടായിരുന്നു. രാത്രി 9.30ഓടെ കുട്ടികളെ കാണാതായി. പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും അന്വേഷണവും ഉണ്ടായില്ല. കൊല്ലപ്പെട്ട കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബത്തിന്‍റെ ബന്ധു തന്നെയാണ് പ്രതി.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement