നടിയെ ആക്രമിച്ച കേസിൽ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസിലെ മുഖ്യതെളിവായ മെമ്മറി കാർഡിന്‍റെ പകർപ്പ് ആവശ്യപ്പെട്ടുള്ള നടൻ ദിലീപിന്‍റെ ഹർജി വേനലവധിക്ക് ശേഷം പരിഗണിക്കും. മെമ്മറി കാർഡ് രേഖയോ തൊണ്ടിയോ എന്ന് അറിയിക്കാൻ സമയം വേണമെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.
ഇതിനെത്തുടർന്ന് ഇക്കാര്യത്തിൽ തീരുമാനം ആകുംവരെ വിചാരണ സ്റ്റേ ചെയ്തുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കേസിന്‍റെ ഭാഗമായ രേഖകൾ തനിക്ക് നൽകണമെന്നാണ് ദിലീപിന്‍റെ വാദം. ഇക്കാര്യം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് രേഖ ലഭിക്കാൻ നിയമപരമായി തനിക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിന്‍റെ ഹർജി.
കേസ് രേഖ ലഭിക്കാൻ നിയമപരമായി തനിക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിന്‍റെ ഹർജി. കേസിന്‍റെ ഭാഗം ആയ രേഖ ആണെങ്കിൽ ദൃശ്യങ്ങൾ ദിലീപിന് കൈമാറുന്ന കാര്യത്തിൽ ജില്ല ജഡ്ജി തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon