തൃശൂർ: തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻെറ ആരോഗ്യ പരിശോധന പൂർത്തിയായി. മൂന്ന് ഡോക്ടർമാരടങ്ങുന്ന സംഘമാണ് ആനയെ പരിശോധിച്ചത്. രണ്ട് മണിക്കൂറിനകം റിപ്പോർട്ട് തൃശൂർ ജില്ലാ കലക്ടർക്ക് കൈമാറും. അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർക്കും റിപ്പോർട്ട് നൽകും.
പൂരവിളംബരത്തിന് മാത്രമായി തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ സാധിക്കുമോയെന്നതാണ് ഇപ്പോൾ പരിശോധിക്കുന്നത്. എന്നാൽ, തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിൽ പങ്കെടുപ്പിക്കണോയെന്ന കാര്യത്തിൽ കലക്ടറാവും അന്തിമ തീരുമാനം എടുക്കുക. തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ആരോഗ്യവാനാണെന്ന റിപ്പോർട്ടാവും ഡോക്ടർമാർ കൈമാറുകയെന്ന് സൂചനയുണ്ട്. ആനക്ക് മദപ്പാടില്ലെന്നും ശരീരത്തിൽ മുറിവുകളില്ലെന്നും ഡോക്ടർമാർ കണ്ടെത്തിയതായി സൂചനയുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon