പാലക്കാട്: തീവണ്ടിയുടെ ചവിട്ടുപടിയില്‍ നിന്നും ഇരുന്നും യാത്ര ചെയ്യുന്നവര്‍ക്ക് ഇനി പിടിവീഴും. ചവിട്ടു പടിയില്‍ നിന്ന് യാത്ര ചെയ്തതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഇത്തരക്കാരെ പിടികൂടാന്‍ റെയില്‍വേ സംരക്ഷണ സേനയുടെ പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തി. ചവിട്ടുപടിയില്‍ നിന്നും ഇരുന്നും യാത്ര ചെയ്യുനത് പിടിക്കപ്പെട്ടാൽ 500 രൂപ പിഴയും മൂന്നുമാസം വരെ തടവുമാണ് ശിക്ഷ.
തീവണ്ടി പുറപ്പെടുമ്ബോഴോ അതിനുശേഷമോ ചവിട്ടുപടിയില്‍ നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യരുതെന്ന ബോധവത്കരണമാണ് ആര്‍.പി.എഫ്. നല്‍കുന്നത്. ഇത്തരക്കാരെ പിടികൂടാന്‍ അതത് സെക്ഷനിലെ ഉദ്യോഗസ്ഥരാണ് പരിശോധനയ്‌ക്കെത്തുക. പാലക്കാട് ഡിവിഷന്‍ സെക്യൂരിറ്റി കമാന്‍ഡന്റ് മനോജ് കുമാറിനാണ് മേല്‍നോട്ടം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon