ന്യൂഡൽഹി: ലോക്സഭാ ആറാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങൾക്ക് പുറമെ, ഹരിയാന (10) മധ്യപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ (എട്ട് വീതം) ഡൽഹി (ഏഴ്) ഝാർഖണ്ഡ് (നാല്) എന്നിവയാണ് വോെട്ടടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. വോട്ടർമാർ 10.17 കോടി.
ദിഗ്വിജയ് സിങ്- പ്രജ്ഞ സിങ് ഠാകുർ (ഭോപാൽ) ഗൗതം ഗംഭീർ -ആതിഷി (ഇൗസ്റ്റ് ഡൽഹി) അജയ് മാക്കൻ- മീനാക്ഷി ലേഖി (ന്യൂഡൽഹി) ഷീല ദീക്ഷിത് - നോർത്ത് ഈസ്റ്റ് ഡൽഹി, വിജേന്ദർ സിങ് (സൗത്ത് ഡൽഹി) തുടങ്ങിയവർ ആറാംഘട്ടത്തിൽ ജനവിധി തേടുന്നവരിൽ പ്രമുഖരാണ്.
ആറാം ഘട്ടത്തിൽ 979 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലെ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ ഇതിൽ 189 പേർ ക്രിമിനൽ കേസ് പ്രതികളാണ്. സ്ഥാനാർഥികളിൽ 311 പേർ കോടീശ്വരന്മാരാണ്. അതായത് 32 ശതമാനം. പാർട്ടി സ്ഥാനാർഥികളുടെ കണക്കെടുത്താൽ ക്രിമിനലുകളിലും കോടിപതികളിലും ബി.ജെ.പിയാണ് മുന്നിൽ.
ത്രിപുര വെസ്റ്റ് മണ്ഡലത്തിലെ 168 മണ്ഡലങ്ങളിലേക്കുള്ള റീ പോളിങ്ങും നാളെ നടക്കും. വോെട്ടടുപ്പിൽ ബി.ജെ.പി വ്യാപകമായ ക്രമക്കേട് നടത്തിയെന്ന് തെരഞ്ഞെടുപ്പ് കമീഷൻ കണ്ടെത്തിയ സ്ഥലങ്ങളിലാണ് റീ പോളിങ്ങിന് ഉത്തരവിട്ടത്. കോൺഗ്രസും സി.പി.എമ്മുമാണ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്. ഏപ്രിൽ 11ന് നടന്ന ആദ്യഘട്ടത്തിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. വോെട്ടണ്ണൽ മേയ് 23ന് നടക്കും
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon