ന്യൂഡൽഹി : മുൻ ക്രൊയേഷ്യൻ രാജ്യാന്തര താരം ഇഗോർ സ്റ്റിമാച്ചിന് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനാകാൻ ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻറെ അനുമതി. ചുരുക്കപ്പട്ടികയിൽ ഇടംനേടിയ മുൻ ബെംഗളൂരു എഫ്സി കോച്ച് ആൽബർട്ട് റോക്ക ഉൾപ്പെടെയുള്ളവരെ അഭിമുഖം ചെയ്തതിനുശേഷമാണ് ടെക്നിക്കൽ കമ്മിറ്റി സ്റ്റിമാച്ചിനെ പരിശീലകനാക്കാൻ ശുപാർശ ചെയ്തത്.1998 ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യൻ ടീമിലെ സെൻട്രൽ ഡിഫൻഡറായിരുന്ന സ്റ്റിമാച്ച് (51) ഡെർബി കൗണ്ടി, വെസ്റ്റ് ഹാം യുണൈറ്റഡ് എന്നീ ഇംഗ്ലിഷ് ക്ലബുകളിൽ കളിച്ച താരമാണ്. ക്രൊയേഷ്യൻ ദേശീയ ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.
Saturday, 11 May 2019
Next article
സൗബിനും ജാമിയയ്ക്കും കൂട്ടായി ആൺകുഞ്ഞ് പിറന്നു
Previous article
ലോക്സഭാ ആറാം ഘട്ട വോട്ടെടുപ്പ് നാളെ
This post have 0 komentar
EmoticonEmoticon