ലണ്ടന്‍: ഇന്ത്യക്കാരനായ യുവാവിനെ സഹപ്രവര്‍ത്തകന്‍ അതിക്രൂരമായി കുത്തി കൊന്നു. പ്രതികാരമാണ് കൊലപാതകത്തിലേക്ക് വഴിയൊരുക്കിയത്. അതായത് പ്രതിയെ ജോലിയില്‍ നിന്ന് പുറത്താക്കിയതിലുള്ള പക മൂലം പ്രതി യുവാവിനെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഹൈദരാബാദ് സ്വദേശി നദീം ഉദിന്‍ ഹമീദ് മുഹമ്മദ്(24) ആണ് കൊല്ലപ്പെട്ടത്. പാകിസ്താന്‍ സ്വദേശിയായ അകിബ് പര്‍വേശ് (26) ആണ് യുവാവിനെ കുത്തി കൊന്നത്. ലണ്ടനിലാണ് സംഭവം.
ഇവിടെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു കൊലചെയ്യപ്പെട്ട നദീം. നദീം മാനേജരായ സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കാരനായിരുന്നു പ്രതി. അകിബിന്റെ ജോലിയില്‍ കമ്പനിക്ക് തൃപ്തിയുണ്ടായിരുന്നില്ല. ഇതോടെ കമ്പനി നിര്‍ദ്ദേശപ്രകാരം നദീം വിശദീകരണം തേടി. എന്നാല്‍ അകിബ് തുടര്‍ന്നും ജോലിയില്‍ പുരോഗതി കാണിക്കാഞ്ഞതിനെ തുടര്‍ന്ന് ഇയാളെ പുറത്താക്കിയിരുന്നു. ഇതില്‍ പ്രകോപിതനായ പ്രതി നദീമിനെ സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിങ്ങില്‍ വെച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ആക്രമണം നടത്തുന്ന സമയത്ത് സംഭവ സ്ഥലത്ത് മറ്റ് ജീവനക്കാരൊന്നും ഉണ്ടായിരുന്നില്ല. കുത്തേറ്റ നദീമിനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
This post have 0 komentar
EmoticonEmoticon