കോട്ടയം: ജോസ്.കെ.മാണിയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് പി.സിജോര്‍ജ് എം.എല്‍.എ രംഗത്ത്. ജോസ്.കെ.മാണി കളിച്ചത് രാഷ്ട്രീയനാടകമാണെന്നും മാണിയുടെ ആരോഗ്യനില വഷളായ സാഹചര്യത്തിലും ജോസ് കെ. മാണിയും ഭാര്യയും വോട്ടുതേടി നടക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'മാണിഗ്രൂപ്പിനെ പിരിച്ചുവിടണമെന്നാണ് എന്റെ അഭിപ്രായം. നിലവില്‍ മാണിഗ്രൂപ്പിന്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. സ്വന്തം അപ്പനായ കെ.എം മാണി മുഖ്യമന്ത്രിയാകാതിരിക്കാന്‍ പിന്നില്‍ കളിച്ചയാളാണ് ജോസ് കെ. മാണിയെന്നും മാണിസാറിനോട് എന്തുകൊണ്ടാണു മകനു വൈരാഗ്യമുണ്ടായതെന്നു പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല ഇക്കാര്യം ഞാന്‍ അദ്ദേഹത്തോടു തന്നെ സംസാരിച്ചിട്ടുള്ള കാര്യമാണ്. മാണിസാറിനോടു മകന് അലര്‍ജിയാണ്. അഞ്ചാം തീയതി രാത്രിതന്നെ മാണിസാറിന്റെ മരണം ഏകദേശം തീരുമാനമായതായിരുന്നു. ആറ്, ഏഴ്, എട്ട് തീയതികളില്‍ മകനും ഭാര്യയും കൈയില്‍ കുപ്പിവളയും ഇട്ട് വോട്ട് തേടുകയായിരുന്നു. അപ്പന്‍ മരിച്ചുകൊണ്ടിരിക്കുന്നുവെന്ന് അറിയുന്ന ഒരു മകന് എങ്ങനെയാണ് വോട്ട് പിടിക്കാന്‍ പോകാനാകുക എന്നായിരുന്നു പി.സിജോര്‍ജിന്റെ ചോദ്യം. മാണിസാറിന്റെ മരണശേഷം ശവശരീരത്തോടും മകന്‍ ആ വിദ്വേഷം പ്രകടിപ്പിച്ചിട്ടുണ്ട്. പി.സി ചാക്കോ പ്രമുഖ രാഷ്ട്രീയക്കാരനായിരുന്നു. പള്ളിക്കകത്ത് ശവക്കോട്ടയില്‍ പ്രമുഖസ്ഥാനം നോക്കിയാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്. എന്നാല്‍ മാണിസാറിനെ ഒരു മൂലയിലാണ് അടക്കിയിരിക്കുന്നത്. അങ്ങോട്ടാരും ചെല്ലരുതെന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്. വര്‍ഷാവര്‍ഷം പ്രാര്‍ഥനയ്ക്കായോ കല്ലറ കാണാനോ ആരും അങ്ങോട്ട് ചെല്ലരുതെന്നു കരുതിയാണ് അങ്ങനെ ചെയ്തിരിക്കുന്നത്.'എന്നീ കാര്യങ്ങളാണ് പി.സിജോര്‍ജ് പറയുന്നത്.
This post have 0 komentar
EmoticonEmoticon