ads

banner

Sunday 26 May 2019

author photo

തിരുവനന്തപുരം: നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ പി ജെ ജോസഫിന് നിയമസഭാകക്ഷി നേതാവിന്റെ സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജോസഫ് പക്ഷം സ്പീക്കർക്ക് കത്ത് നൽകി. മോൻസ് ജോസഫ് ആണ് കത്ത് നൽകിയത്. പാര്‍ലമെന്‍ററി പാർട്ടി സെക്രട്ടറി എന്ന നിലയിലാണ് മോന്‍സ് ജോസഫ് കത്ത് നല്‍കിയത്.
കേരള കോണ്‍ഗ്രസ് എമ്മില്‍ ചെയര്‍മാന്‍ സ്ഥാനത്തിനായുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് ജോസഫ് വിഭാഗത്തിന്റെ പുതിയ നീക്കം. ലീഡര്‍ മരിച്ചാല്‍ ഡെപ്യൂട്ടി ലീഡര്‍ നിയമസഭാ നേതാവാകുമെന്ന പാര്‍ട്ടി ബൈലോ ചൂണ്ടിക്കാട്ടി താന്‍ തന്നെ നേതാവാകുമെന്ന നിലപാടിലാണ് ജോസഫ്. അതിന് പിന്നാലെയാണ് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്.

പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായ കെ എം മാണിക്ക് നിയമസഭയുടെ മുന്‍നിരയിലായിരുന്നു ഇരിപ്പിടം. ഇത് ജോസഫിന് നല്‍കണമെന്നാണ് കത്ത്. പാര്‍ലമെന്‍ററി പാർട്ടി സെക്രട്ടറി ആവശ്യപ്പെട്ടതിനാല്‍ സ്പീക്കര്‍ ഇക്കാര്യം അംഗീകരിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ മാണിയുടെ സീറ്റില്‍ ജോസഫ് ഇരിക്കുകയും മറ്റ് കേരള കോണ്‍ഗ്രസ് എം എംഎല്‍എമാരുടെ സീറ്റുകളില്‍ അതിനനുസരിച്ച് മാറ്റം വരികയും ചെയ്യും. അതേസമയം ജോസ് കെ മാണി വിഭാഗം ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement