ചൈന: ചൈനയുടെ സൈനിക ലക്ഷ്യങ്ങള്‍ മേഖലയിലെ സമ്പദ് വ്യവസ്ഥക്ക് ഭീഷണിയെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ. ഇന്‍ഡോ- പസഫിക് മേഖലയില്‍ ശക്തമാക്കുന്ന ചൈനീസ് സാന്നിധ്യം എന്ത് വിലകൊടുത്തും പ്രതിരോധിക്കുമെന്നും ആബേ പറഞ്ഞു
ഇന്‍ഡോ- പസഫിക് മേഖലയില്‍ ചൈന സ്വാധീനം ശക്തമാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ജപ്പാന്‍ പുതിയ നീക്കം നടത്തുന്നത്. സ്വതന്ത്ര വ്യാപാരവും തുറന്ന സാമ്പത്തിക സാഹചര്യങ്ങളും ഉറപ്പ് വരുത്താനായി ഓസ്ട്രേലിയ, ആസിയാന്‍, യു.കെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ജപ്പാന്‍ ലക്ഷ്യമിടുന്നത്. അധിനിവേശ നീക്കങ്ങള്‍ പരാജയപ്പെടുത്താന്‍ എല്ലാവരും ഒപ്പം നിന്നാല്‍ സാധിക്കുമെന്നും ആബേ പ്രതീക്ഷ പ്രകടിപ്പിച്ചു. ചൈനയുടെ സൈനികവത്ക്കരണത്തെ ഭീതിയോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്.
ചൈനയുടെ നീക്കങ്ങള്‍ക്കെതിരെ ഫിലിപ്പൈന്‍സ് കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഫിലിപ്പൈന്‍സിന്റെ അധികാര പരിധിയില്‍ വരുന്ന പ്രദേശത്ത് ചൈനയുടെ കപ്പലുകള്‍ തമ്പടിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് വേണ്ടി വന്നാല്‍ ചാവേറാക്രമണം നടത്തി നശിപ്പിക്കുമെന്നായിരുന്നു ഫിലിപ്പൈന്‍സ് മുന്നറിയിപ്പ് നല്‍കിയത്. ചൈനക്കെതിരായ അന്താരാഷ്ട്ര കോടതി വിധി എന്നും മാനിച്ചാല്‍ അവര്‍ക്ക് നല്ലതെന്നും ഷിന്‍സോ ആബോ പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon