ന്യൂഡല്‍ഹി: റഫാല്‍ കേസിനൊപ്പം രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസ് ലിസ്റ്റ് ചെയ്യാത്തതില്‍ സുപ്രീം കോടതിയില്‍ ആശയക്കുഴപ്പം. രണ്ട് കേസുകളും ഒന്നിച്ച് പരിഗണിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞു. എന്നാല്‍ കോടതിയലക്ഷ്യ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാനാണ് തീരുമാനിച്ചിരുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിംഗ് ചൂണ്ടിക്കാട്ടി.
ആശയക്കുഴപ്പം എങ്ങനെ ഉണ്ടായെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ചോദിച്ചു. രണ്ട് കേസും ഒരുമിച്ചേ പരിഗണിക്കൂവെന്നും ജസ്റ്റിസ് പറഞ്ഞു. തുടര്‍ന്ന് റഫാല്‍ പുനപ്പരിശോധനാ ഹര്‍ജിയും വെള്ളിയാഴ്ചത്തേക്ക് കോടതി മാറ്റി.
This post have 0 komentar
EmoticonEmoticon