വയനാട്: വയനാട് സെന്റ് മേരീസ് കോളേജിൽ വച്ച് നടന്നു വരുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ മത്സരങ്ങളിലെ മലയാളം നാടകങ്ങളെ കുറിച്ച് വ്യാപക പരാതി. കടുത്ത സ്‌ത്രീ വിരുദ്ധതയും ട്രാൻസ്‌ജെൻഡർ വിരുദ്ധ നാടകങ്ങളുമാണ് അരങ്ങേറിയതെന്ന് കാഴ്‌ചക്കാരായ വിദ്യാർത്ഥികളും അധ്യാപകരും നാടക പ്രവർത്തകരും പറയുന്നു.
'കൂവാഗം' എന്ന പേരിൽ അരങ്ങേറിയ, ഒന്നാം സ്ഥാനം ലഭിച്ച നാടകത്തിനെതിരെയാണ് കൂടുതൽ വിമർശനങ്ങൾ ഉയരുന്നത്. ട്രാൻസ്‌ജെൻഡർസിനെ അപമാനിക്കുന്ന തരത്തിൽ മോശം രീതിയിലുള്ള സംഭാഷണ ശൈലിയാണ് നാടകത്തിൽ അവതരിപ്പിച്ചത്. 'ചാന്തുപൊട്ട്' ശൈലിയെക്കാൾ മോശമായ രീതിയിലാണ് ട്രാൻസ്‌ജെൻഡർസിന്റെ ഭാഷ ഇതിൽ അവതരിപ്പിച്ചിട്ടുള്ളത്.
കഥാപാത്രങ്ങൾ ട്രാൻസ്‌ജെൻഡേർസ് ആണ് എന്നറിയിക്കാൻ ആയി ബിന്ദുപണിക്കർ + ചാന്തുപൊട്ട് രീതിയിൽ ഉള്ള സംസാരം,കോമാളികളാക്കി മാറ്റിയുള്ള ചിത്രീകരണം എന്നിവയെയാണ് നടന്നത്. ട്രാൻസ്‌ജെൻഡേർസിനെ ഇത്രമാത്രം വികലമായി ആവിഷ്കരിച്ച നാടകത്തെ ജഡ്ജസ് കൃത്യമായി വിമർശിക്കുമെന്നാണ് കരുതിയത്. എന്നാൽ ഒന്നാം സമ്മാനം നൽകിയത് ഞെട്ടലായിരുന്നു എന്ന് വിദ്യാർത്ഥിയായ വൈശാഖൻ വിബി സോഷ്യൽ മീഡിയയിലൂടെ പറയുന്നു.
മതമൈത്രി കാണിക്കാൻ ക്‌ളീഷേ രീതികൾ തന്നെയാണ് നാടകങ്ങളിൽ ഇപ്പോഴും അവതരിപ്പിക്കുന്നത്. 'ന്റെ കൃഷ്ണാ' എന്ന് വിളിക്കുന്ന മുസ്‌ലിം കഥാപാത്രം, കൃഷ്‌ണനെ കാണുമ്പോൾ അള്ളാഹ് എന്ന് വിളിക്കുന്ന കഥാപാത്രത്തിൽ നിന്നും ഇപ്പോഴും ഒരു മാറ്റവും ഇല്ലെന്നും വൈശാഖൻ വിബി ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിൽ പറയുന്നു. പോസ്റ്റിന് പിന്തുണയുമായി എഴുത്തുകാരി ദീപാ നിഷാന്തും എത്തിയിട്ടുണ്ട്.
പോസ്റ്റിന്റെ പൂർണ രൂപം
ഇന്റർസോൺ ഇപ്രാവശ്യം വയനാട്ടിൽ ആയതുകൊണ്ട് ഒരു ട്രിപ്പ് ആ കൂട്ടത്തിൽ തരപ്പെടുമല്ലോ എന്നുകൂടെകരുതിയാണ് പോയത് .തിരുവാതിര മത്സരങ്ങളുടെ വിധി വന്നു, വിധിയിൽ ആകെ പാകപ്പിഴകളാണ് എന്ന പരാതികൾക്കിടയിൽ നിന്നാണ് കാത്തിരുന്ന നാടകമത്സരം ഏറെ വൈകി തുടങ്ങിയത്. എന്തിനാണ് നാടകങ്ങളിൽ ഇത്രയധികം തെറി വിളിയും സ്ത്രീവിരുദ്ധ ഡയലോഗുകളും ? അല്ലാതെ തന്നെ സ്ത്രീത്വത്തെ ഉയർത്തിപ്പിടിക്കലും ജാതീയ ഉച്ചനീചത്വങ്ങളെ വിമർശിക്കലും ഒന്നും നടക്കില്ലേ എന്ന സംശയത്തിൽ ഇരിക്കുമ്പോഴാണ് ഒന്നാം സ്ഥാനം ലഭിച്ച "കൂവാഗം" വന്നത്.
അടിമുടി ട്രാൻസ്‌ജെൻഡേർസിനെ അപമാനിച്ച,കളിയാക്കിയ നാടകം ... കഥാപാത്രങ്ങൾ ട്രാൻസ്‌ജെൻഡേർസ് ആണ് എന്നറിയിക്കാൻ ആയി ബിന്ദുപണിക്കർ + ചാന്തുപൊട്ട് രീതിയിൽ ഉള്ള സംസാരം,കോമാളികളാക്കി മാറ്റിയുള്ള ചിത്രീകരണം ..മുസ്ലിം transgender ആയ പ്രധാനകഥാപാത്രത്തെ അമ്മയും കാമുകിയും ആക്ഷേപിക്കുകയും വീട്ടിൽ നിന്ന് ഇറക്കിവിടുകയും ചെയ്യുന്നുണ്ട് ..ടിയാന്റെ ആരാധനപാത്രം കൃഷ്ണനാണ് 'ന്റെ കൃഷ്ണാ ' എന്ന് മിനിറ്റ്നു രണ്ടു വട്ടം വെച്ച് വിളിക്കുന്ന മൂപ്പരടെ മുന്നിൽ അവസാനം കൃഷ്ണൻ പ്രത്യക്ഷപ്പെടുമ്പോൾ "അല്ലാഹ് " എന്ന് വിളിക്കുന്നതോടെ മതസൗഹാർദം അവിടെ പൂത്തുലയുകയാണ്. കൃഷ്ണൻ എന്തിനു മോഹിനി വേഷം കെട്ടി, കൂർവാഗൻന്റെ കഥ എല്ലാം ഇടയ്ക്കു പറഞ്ഞു പോകുന്നുണ്ട്.
ട്രാൻസ്‌ജെൻഡേർസിനെ ഇത്രമാത്രം വികലമായി ആവിഷ്കരിച്ച നാടകത്തെ ജഡ്ജസ് കൃത്യമായി വിമർശിക്കുമെന്നാണ് കരുതിയത് .. ഒന്നാം സമ്മാനം ഞെട്ടലായിരുന്നു! എന്താണ് ഇതിന്റെ എല്ലാം മാനദണ്ഡം ? എന്ത് നിലപടാണ്, എന്ത് കഥയാണ് കൂവാഗം പറഞ്ഞു വെച്ചത് ?
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon