തിരുവനന്തപുരം: കര്‍ഷകര്‍ എടുത്ത വായ്പകള്‍ക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചെന്ന വാചകമടിച്ചതല്ലാതെ യഥാര്‍ത്ഥത്തില്‍ അവരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതാണ് വയനാട്ടില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്യാന്‍ കാരണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇന്നലെ ആത്മഹത്യചെയ്ത വയനാട് പനമരം നീര്‍വാരത്ത് വി.ഡി. ദിനേശന്‍ (52) അവസാനത്തെ ഇരയാണ്. മൂന്ന് ദിവസം മുൻപ് ഇടുക്കി രാജമുടിയിൽ കർഷകനായ ജോർജ് (55) ന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് ദിനേശന്റെ ആത്മഹത്യ.
മൊറൊട്ടോറിയം ക്യാബിനറ്റ് തീരുമാനിച്ചെങ്കിലും ഉത്തരവ് ഇറക്കാന്‍ കാലതാമസം വരുത്തിയതോടെ പെരുമാറ്റച്ചട്ടത്തില്‍ കുരുങ്ങി. ഇതുമൂലം ഉത്തരവ് നടപ്പാക്കാനല്ല മറിച്ചു ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണെന്ന് വ്യക്തമായി. കര്‍ഷകരോട് കാട്ടിയ അവഗണയ്ക്കു കൂടിയുള്ള തിരിച്ചടിയാണ് ലോക്‌സഭാ ഫലത്തിലൂടെ സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്.
ആത്മഹത്യ ചെയ്ത ദിനേശന്‍ ഉള്‍പ്പെടെയുള്ള കര്‍ഷകരുടെ കടം എഴുതിത്തള്ളുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്യണം. കർഷകരുടെ കണ്ണീർ തുടയ്ക്കാൻ നടപടി എടുക്കണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon