കോഴിക്കോട്: പരീക്ഷയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് ടൈംടേബിള്‍ പ്രസിദ്ധീകരിച്ച കാലിക്കറ്റ് സര്‍വകലാശാലയുടെ നടപടിയില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. നാലാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ പരീക്ഷകളുടെ ടൈംടേബിള്‍ ഏഴ് ദിവസം മാത്രം അവശേഷിക്കെ പ്രഖ്യാപിച്ച സര്‍വ്വകലാശാല നടപടിക്കെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പരീക്ഷയ്ക്ക് തയ്യാറെടുക്കാനുള്ള സമയമില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പരീക്ഷയില്‍ തോറ്റാല്‍ ഒരു വര്‍ഷം നഷ്ടമാകുമെന്നും മേയില്‍ നടത്തരുതെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പരീക്ഷാ കണ്‍ട്രോളര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
മേയ് മാസത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കുന്നുവെന്നും പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്നും എട്ടാം തീയതി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ സര്‍വകലാശാല വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പത്ത് ദിവസങ്ങള്‍ക്ക് ശേഷം മെയ് 18 ന് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പരീക്ഷകള്‍ മേയ് 27 മുതല്‍ നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 20-നാണ് സര്‍വകലാശാല പരീക്ഷയുടെ ടൈംടേബിള്‍ പുറത്തുവിട്ടത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon