മലപ്പുറം: ഓണ്‍ലൈന്‍ സാമ്ബത്തിക തട്ടിപ്പ് നടത്തിയ കേസില്‍ കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശി ങ്കോ മിലാന്റെ മലപ്പുറം മഞ്ചേരിയില്‍ അറസ്റ്റില്‍. ഇതോടെ സാമ്ബത്തികതട്ടിപ്പ് കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം പതിമൂന്നായി.
മരുന്ന് ഉള്‍പ്പെടെയുള്ളവ ഹോള്‍സെയിലായി വില്‍ക്കാനുണ്ടെന്ന് കാണിച്ച് വ്യാപാരികളില്‍ നിന്ന് മുന്‍കൂറായി പണം വാങ്ങിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ആകെ 5 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലിസ് പറയുന്നത്.
ഹൈദരാബാദിലെ നീരദ്‌മേട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പിടിയിലായ ങ്കോ മിലന്റെ. പിടിയിലായവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി പൊലിസ് ഹൈദരാബാദിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മഞ്ചേരിയിലെ ഒരു മരുന്ന് കടയുടെ പേരിലായിരുന്നു ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കാമറൂണ്‍ സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഈ മരുന്ന് കടയുടെ വിലാസവും,വെബ്‌സൈറ്റും, വ്യാജ റസീതുകളും ഉപയോഗിച്ച് വിവിധ ഉത്പ്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വാഗ്ദാനം നല്‍കി പണം തട്ടിയെന്നാണ് കേസ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon