സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു വിദ്യാർഥികൾ കൂടി മരണത്തിന് കീഴടങ്ങിയതോടെയാണ് മരണ സംഖ്യ ഉയർന്നത്. ശനിയാഴ്ച രണ്ട് പെൺകുട്ടികളാണ് മരിച്ചത്. തീപിടിത്തവുമായി ബന്ധപ്പെട്ട് കോച്ചിംഗ് സെന്റർ ഉടമയെ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. കെട്ടിട ഉടമ ഒളിവിലാണ്.
കെട്ടിടത്തിൽനിന്ന് ചാടിയതും ശ്വാസം മുട്ടിയതുമാണു വിദ്യാർഥികളുടെ മരണത്തിനു കാരണമായത്. നാലുനിലയുള്ള തക്ഷശില കോംപ്ലക്സിലെ മൂന്ന്, നാല് നി ലകളിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽനിന്ന് വിദ്യാർഥികൾ ചാടുന്ന ദൃശ്യങ്ങൾ പ്രാദേശിക വാർത്താ ചാനലുകൾ സംപ്രേഷണം ചെയ്തു. തീയണയ്ക്കുന്നതിനായി 19 അഗ്നിശമനസേനാ യൂണിറ്റും രണ്ട് ഹൈഡ്രോളിക് പ്ലാറ്റ്ഫോമും ഉപയോഗിച്ചു. കെട്ടിടത്തിൽ കുടുങ്ങിയ വിദ്യാർഥികളെ പുറത്തെത്തിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിലാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷപ്പെടുത്തിയ വിദ്യാർഥികളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അതിനിടെ, വാണിജ്യ കെട്ടിട സമുച്ചയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കോച്ചിങ് സെന്ററുകളും അടച്ചിടാന്‍ സംസ്ഥാനത്തെ കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും നിര്‍ദ്ദേശം നല്കി. സുരക്ഷാ സംവിധാനങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്താന്‍ കോച്ചിങ് സെന്റര്‍ ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്ലാത്തപക്ഷം അവ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
സംസ്ഥാനത്തെ കോച്ചിങ് സെന്ററുകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവ അടക്കമുള്ള എല്ലാ കെട്ടിടങ്ങളിലും സുരക്ഷാ പരിശോധന തുടങ്ങിക്കഴിഞ്ഞു. തലസ്ഥാനമായ ഗാന്ധിനഗറിലെ ലൈബ്രറിയും നാല്‍പ്പതോളം കോച്ചിങ് സെന്ററുകളും അധികൃതര്‍ പൂട്ടി മുദ്രവച്ചു. അഗ്നിബാധയുണ്ടായ കെട്ടിടത്തില്‍ ചിത്രരചനാ ക്ലാസ് നടത്തിവന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് കമ്മീഷണര്‍ പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon