ads

banner

Saturday, 25 May 2019

author photo

ന്യൂഡല്‍ഹി: തന്നെ നേതാവായി തിരഞ്ഞെടുത്ത പാര്‍ട്ടിക്കും എന്‍ഡിഎയുടെ അംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നുവെന്നും എല്ലാപേരോടും കടപ്പെട്ടിരിക്കുന്നുവെന്നും നരേന്ദ്രമോദി. പുതിയ യാത്ര ഇവിടെ തുടങ്ങുകയാണ്. മികച്ച വിജയം ഉത്തരവാദിത്തങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്നും മോദി പറഞ്ഞു. നമ്മുടെ സേവാ മനോഭാവം ജനങ്ങള്‍ അംഗീകരിച്ചു. അധികാരത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പാതയിലൂടെ സഞ്ചരിക്കുമ്പോഴും മറ്റൊരാളെ സഹായിക്കാന്‍ എപ്പോഴും തയ്യാറായിരിക്കണമെന്നും മോദി പറഞ്ഞു.

എൻഡിഎയുടെ പാർലമെന്ററി യോഗത്തിന് ശേഷം നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എന്തെങ്കിലുമൊക്കെ ചെയ്യാനല്ല ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാനാണ് നമ്മളിവിടെ എത്തിയതെന്നും മോദി പറഞ്ഞു. തന്നെ നേതാവായി തിരഞ്ഞെടുത്ത പാർട്ടിക്കും എൻ.ഡി.എ ഘടകകക്ഷികൾക്കും മോദി നന്ദി അറിയിച്ചു.

ഈ വിജയം മോദിയുടേതല്ല, ജനങ്ങൾ നൽകിയ വിജയമാണ്. മാദ്ധ്യമങ്ങളോടട് സംസാരിക്കുമ്പോൾ മിതത്വം പാലിക്കണം. പ്രസ്താവനകൾ ഇറക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കണം. അഹങ്കാരം വെടിഞ്ഞ് പ്രവർത്തിക്കണമെന്നും മോദി എം.പിമാരോട് ഉപദേശിച്ചു. പ്രധാനമന്ത്രിയാണെങ്കിലും പ്രത്യേകമായ പരിഗണന ലഭിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. വി.ഐ.പി സംസ്‌കാരം അവസാനിപ്പിക്കേണ്ടതുണ്ട്. വിമാനത്താവളങ്ങളിൽ എത്തുമ്പോഴും പരിഗണന ലഭിക്കണമെന്നില്ല, മറ്റുള്ളവരോടൊപ്പം വരിനിന്ന് സുരക്ഷാ പരിശോധനകൾക്കായി കാത്തിരിക്കാന്‍ തയ്യാറാണെന്നും മോദി പറഞ്ഞു.

ന്യൂനപക്ഷങ്ങളെ ഭീതിയില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിക്കുന്നു. ഈ രീതി നമ്മള്‍ അവസാനിപ്പിക്കണം. ദളിതര്‍, ദരിദ്രര്‍, ഇരകള്‍, പരിഗണന ലഭിക്കാത്തവര്‍, വനവാസികള്‍ എന്നിവര്‍ക്കായി ഈ സര്‍ക്കാര്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് 2014 ല്‍ ഞാന്‍ പറഞ്ഞിരുന്നു. അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം അതില്‍ നിന്ന് പിന്നോട്ടുപോകില്ലെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- മോദി പറഞ്ഞു.

ആരെയും വഴിയില്‍ പിന്നിലാക്കി അവഗണിക്കില്ല. ആരോടും വേര്‍തിരിവ് കാട്ടില്ല. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം എല്ലാവര്‍ക്കും വിശ്വാസം. ഇതിനിവേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിക്കുക. എല്ലാ സര്‍ക്കാരുകളും എന്തെങ്കിലുമൊക്കെ ചെയ്തിട്ടുണ്ട്.എന്തെങ്കിലുമൊക്കെ ചെയ്യാനല്ല ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനാണ് നമ്മളിവിടെ എത്തിയതെന്നും മോദി പറഞ്ഞു.

വേദിയില്‍ സ്ഥാപിച്ചിരുന്ന ഭരണഘടനയുടെ പ്രതിയില്‍ തലതൊട്ട് വണങ്ങിയാണ് മോദി പ്രസംഗം ആരംഭിച്ചത്. തന്നെ നേതാവായി തിരഞ്ഞെടുത്ത എല്ലാ പാര്‍ട്ടി എംപിമാര്‍ക്കും, എന്‍ഡിഎ പാര്‍ട്ടികളുടെ എംപിമാര്‍ക്കും മോദി നന്ദി അറിയിച്ചു. തനിക്ക് വോട്ട് ചെയ്യാത്തവര്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കുമെന്നും മോദി ഉറപ്പുനല്‍കി. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement