പെരിയയിൽ രണ്ട് യൂത്ത് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി പിടികൂടി. ഒളിവിലായിരുന്ന എട്ടാം പ്രതി സുബീഷാണ് പിടിയിലായത്. സുബീഷിനായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിനിടെയാണ് അറസ്റ്റ്.
ഇന്ന് പുലർച്ചെ രണ്ട് മണിക്ക് മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. കൃപേഷിനേയും ശരത്‌ലാലിനെയും കൊലപ്പെടുത്തി രണ്ട് ദിവസം കഴിഞ്ഞപ്പോൾ സുബീഷ് വിദേശത്തേക്ക് കടന്നിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് സുബീഷ്. കൊലപാതകത്തിന് ശേഷം ഷാർജയിലേക്കായിരുന്നു ഇയാൾ കടന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon