തിരുവനന്തപുരം: കാസർകോട് ബേക്കൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് തപാൽ ബാലറ്റ് ലഭിച്ചില്ലെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. . ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘമാണ് അന്വേഷിക്കുക.
ബേക്കൽ പൊലീസ് സ്റ്റേഷനിലെ 33 പേർക്ക് ബാലറ്റ് കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി ജില്ല കലക്ടർക്ക് പൊലീസുകാർ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പി ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. തപാൽ ബാലറ്റ് ലഭിക്കാൻ ഇനിയും സമയമുണ്ടെന്നും പരാതി പരിശോധിക്കുമെന്നും കാസർകോട് ജില്ലാ കലക്ടർ അറിയിച്ചിരുന്നു
ബേക്കൽ പൊലീസ് സ്റ്റേഷനിൽ ആകെ 44 പൊലീസുകാരാണ് തപാൽ ബാലറ്റിന് അപേക്ഷിച്ചിരുന്നത്. എന്നാൽ, 11 പേർക്ക് മാത്രമാണ് തപാൽ ബാലറ്റ് കിട്ടിയത്. എസ്.ഐ, എ.എസ്.ഐ, സീനിയർ പൊലീസ് ഒാഫീസർ, വനിതാ ഒാഫീസർ എന്നിവർക്കാണ് ബാലറ്റ് കിട്ടാതിരുന്നത്. ഇവർ യുഡിഎഫ് അനുഭാവികളായതിനാലാണ് ഇവരെ തഴഞ്ഞതെന്ന് ആരോപണം ഉയർന്നിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon