ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ചതു വെറുപ്പാണെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരാമർശം . കോൺഗ്രസ് ഉപയോഗിച്ചതു സ്നേഹമാണ് . സ്നേഹത്തിനാകും ജയമെന്ന് അദ്ദേഹം പറഞ്ഞു. ജനം തന്നെയാണ് യജമാനൻ , ജനം എന്തു വിധിച്ചാലും അംഗീകരിക്കും.
തുഗ്ലക് ലെയ്നിലെ വസതിക്കു സമീപമുള്ള പോളിങ് സ്റ്റേഷനിൽ വോട്ട് ചെയ്തു മടങ്ങവെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ. കടുത്ത മത്സരമാണ് ഉണ്ടായത്. ഈ തിരഞ്ഞെടുപ്പിൽ നാലു വിഷയങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. തൊഴിലില്ലായ്മ, കർഷകരുടെ ദുരവസ്ഥ, നോട്ട് നിരോധനം, ജിഎസ്ടി. ഇവ കൂടാതെ അഴിമതിയും റഫാൽ ഇടപാടും പ്രധാന വിഷയങ്ങളാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
This post have 0 komentar
EmoticonEmoticon