ads

banner

Monday 27 May 2019

author photo

കൊല്ലം: രണ്ടാഴ്ചയിലേറെ നീണ്ട പോരാട്ടത്തിനൊടുവില്‍ അന്നമ്മയ്ക്ക് സ്വന്തം പള്ളി സെമിത്തേരിയില്‍ തന്നെ അന്തിയുറങ്ങാം.കുന്നത്തൂരില്‍ മാര്‍ത്തോമ സഭയ്ക്ക് കീഴിലുള്ള സെമിത്തേരിയില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതിനെ ചൊല്ലിയുള്ള  തര്‍ക്കത്തെ  തുടർന്ന് പന്ത്രണ്ടു ദിവസമായി മോർച്ചറിയിൽ കഴിയുന്ന അന്നമ്മയുടെ മൃതുദേഹം ഇനി പള്ളി  സെമിത്തേരിയില്‍ സംസ്കരിക്കാം. ജില്ലാ കളക്ടര്‍ ഇക്കാര്യത്തില്‍ ഉത്തരവിറക്കി. അന്നമ്മയുടെ മകനെ അടക്കിയ കല്ലറ നവീകരിച്ചതിന് ശേഷം കുന്നത്തൂര്‍ ജറുസലേം പള്ളി സെമിത്തേരിയില്‍ തന്നെ മൃതദേഹം സംസ്‌ക്കരിക്കാം എന്ന് കളക്ടര്‍ തീരുമാനിച്ചു. കല്ലറ പൊളിച്ച്, അതിലുള്ള അസ്ഥികൂടം മാറ്റിയതതിന് ശേഷം കോണ്‍ക്രീറ്റ് ചെയ്താല്‍ ഉടന്‍ മോര്‍ച്ചറിയില്‍ നിന്ന് അന്നമ്മയുടെ മൃതദേഹം പള്ളിസെമിത്തേരേയിലേക്കെത്തിക്കാം. അന്നമ്മ മരിച്ച നാള്‍ മുതല്‍ സര്‍ക്കാര്‍ ഓഫീസുകളും കോടതിയും കയറിയിറങ്ങിയ ദളിത് ക്രൈസ്ത വിഭാഗക്കാര്‍ക്ക് ആശ്വാസമായി പുതുതായി ഇറക്കിയ ഉത്തരവ്.

ഇന്നലെ വൈകിട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ജറുസലേം പള്ളി സെമിത്തേരി സന്ദര്‍ശിച്ചതിന് ശേഷമാണ് ഉത്തരവിറക്കിയത്. ദളിത് ക്രൈസ്തവ വിഭാഗത്തിലെ അന്നമ്മ മരിച്ചിട്ട് ഇന്നേക്ക് 14 ദിവസങ്ങള്‍ പൂര്‍ത്തിയായി. കുന്നത്തൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം എന്ന് അടക്കും എന്നത് സംബന്ധിച്ച് ബന്ധുക്കളും പള്ളിക്കമ്മറ്റിയും തീരുമാനമെടുത്തിട്ടില്ല. ഇന്ന് തന്നെ കല്ലറ കോണ്‍ക്രീറ്റ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തികള്‍ ആരംഭിക്കാനും മൂന്ന് ദിവസത്തിനുള്ളില്‍ മൃതദേഹം സംസ്‌ക്കരിക്കാനാവും എന്നുമാണ് ബന്ധുക്കളുടെ കണക്കുകൂട്ടല്‍.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement