കൊച്ചി: കല്ലട ബസിലെ താല്‍ക്കാലിക ജീവനക്കാരനെ രണ്ടരക്കിലോ കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് റെയില്‍വെ സ്റ്റേഷന്‍ പ്‌ളാറ്റ്‌ഫോമിനു സമീപം കര്‍ഷക റോഡില്‍ നിന്നു കടവന്ത്ര പൊലീസ് പിടികൂടിയത്.
മൂന്നു വലിയ പ്ലാസ്റ്റിക് പായ്ക്കറ്റുകളിലും 33 ചെറിയ പേപ്പര്‍ പൊതികളിലുമായിരുന്നു കഞ്ചാവ്. നഗരത്തിലെ കഞ്ചാവ് വില്‍പ്പന ഏജന്റുമാര്‍ക്കു വില്‍ക്കുന്നതിനായി തിരൂപ്പൂരില്‍നിന്നു ട്രെയിന്‍ മാര്‍ഗം കൊണ്ടുവന്നതാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ചെറിയ പൊതികള്‍ ഇയാള്‍ സ്വന്തം നിലയില്‍ വില്‍പന നടത്തുകയും ചെയ്യും.
കടവന്ത്ര എസ്‌ഐ കിരണ്‍ സി. നായര്‍, സീനിയര്‍ സിപിഒമാരായ രതീഷ്‌കുമാര്‍, പ്രദീപ്, സിപിഒ ബിജു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon