ads

banner

Wednesday, 1 May 2019

author photo

കൊച്ചി: ശ്രേഷ്ഠ ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ യാക്കോബായ സഭാ ഭരണച്ചുമതല ഒഴിഞ്ഞു. സഭയിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ശ്രേഷ്ഠ ബാവ രാജിക്കത്ത് നല്‍കിയത്. തുടര്‍ന്ന് മെത്രാപ്പൊലിത്ത ട്രസ്റ്റി പദവിയില്‍ നിന്നുള്ള രാജി പരമാധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് ബാവ അംഗീകരിക്കുകയായിരുന്നു. പകരം സഭാ ഭരണത്തിനായി മൂന്ന് മുതിര്‍ന്ന മെത്രാപ്പൊലീത്തമാര്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചു. ശ്രേഷ്ഠ ബാവയോട് സഭാ അധ്യക്ഷനായി തുടരാന്‍ പാത്രിയാര്‍ക്കീസ് ബാവ ആവശ്യപ്പെട്ടിട്ടുണ്ട്.

എബ്രഹാം മാര്‍ സേവേറിയോസ്, തോമസ് മാര്‍ തിമോത്തിയോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ് എന്നിവരാണ് സമിതി അംഗങ്ങള്‍. നേരത്തെ, സഭയില്‍ അധികാരത്തിലെത്തിയ പുതിയ ഭരണ സമിതിയും ബാവയും തമ്മില്‍ കടുത്ത തര്‍ക്കം നിലനിന്നിരുന്നു. സഭയില്‍ നടക്കുന്ന ധനശേഖരണത്തെ കുറിച്ച് സഭാ അധ്യക്ഷനെതിരേ സമൂഹ മാധ്യമങ്ങളിലൂടെ ഇവര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നായിരുന്നു ആരോപണം. മെയ് 24ന് പാത്രിയാക്കീസ് മാര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് കാതോലിക്കാ ബാവയുടെ രാജി.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement