കൊളംബോ: ശ്രീലങ്കന്‍ സ്‌ഫോടത്തില്‍ പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരര്‍ കേരളത്തിലും എത്തിയെന്ന് ലങ്കന്‍ സൈനിക മേധാവി ലഫ് പറഞ്ഞു. കൂടാതെ കാശ്മീരിലും, ബെംഗളൂരുവിലും സന്ദര്‍ശനം നടത്തിയെന്ന് ജനറല്‍ മഹേഷ് സേനാനായകെ വ്യക്തമാക്കി. ആക്രമണത്തില്‍ കേരളബന്ധം ശ്രീലങ്കന്‍ സേന സ്ഥിരീകരിക്കുന്നത് ആദ്യമായിട്ടാണ്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലഫ്. ജനറല്‍ മഹേഷ് സേനാനായകെയുടെ വെളിപ്പെടുത്തല്‍.
ആക്രമണത്തില്‍ പങ്കെടുത്തവരും പിന്നില്‍ പ്രവര്‍ത്തിച്ചവരും ഇന്ത്യയിലേക്കു പോയിട്ടുണ്ടെന്ന് ലഫ്. ജനറല്‍ മഹേഷ് സേനാനായകെ പറഞ്ഞു. അവര്‍ കശ്മീര്‍, ബെംഗളൂരു എന്നിവിടങ്ങളിലെത്തി. തുടര്‍ന്ന് അവര്‍ കേരളത്തിലേക്കു പോയി. ഇതാണു തങ്ങളുടെ കൈയ്യിലുള്ള വിവരമെന്നും അദ്ദേഹം പറഞ്ഞു . സ്ഫോടനത്തിനു നേതൃത്വം നല്‍കിയവര്‍ നടത്തിയ യാത്രകള്‍ പരിശോധിച്ചാല്‍ ആക്രമണത്തിനു രാജ്യാന്തര സഹായം ലഭിച്ചിട്ടുണ്ടെന്നു വിലയിരുത്താന്‍ കഴിയുമെന്നും ലഫ്. ജനറല്‍ മഹേഷ് സേനാനായകെ പറഞ്ഞു.
രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരം ക്രോഡീകരിക്കുന്നതിലും നടപടിയെടുക്കുന്നതിലും പറ്റിയ വീഴ്ചയ്ക്ക് രാഷ്ട്രീയനേതൃത്വം ഉള്‍പ്പെടെ എല്ലാവരും ഉത്തരവാദികളാണ്. കഴിഞ്ഞ പത്തു വര്‍ഷമായി ആവോളം സ്വാതന്ത്ര്യവും സമാധാനവും കളിയാടുന്ന രാജ്യമായതുകൊണ്ടാവാം ശ്രീലങ്ക ആക്രമണത്തിനു തിരഞ്ഞെടുത്തത്. 30 വര്‍ഷത്തെ സംഭവങ്ങള്‍ ജനം മറന്നു കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യം ആസ്വദിച്ച ജനങ്ങള്‍ സുരക്ഷ അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
This post have 0 komentar
EmoticonEmoticon