തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ എസ്എഫ്‌ഐ നേതാക്കളുടെ ശല്യത്തെത്തുടര്‍ന്നാണെന്നാണ് ആത്മഹത്യ ചെയ്തതെന്ന് പറയുന്നു.സംഭവം അന്വേഷിക്കാന്‍ കോളെജ് വിദ്യാഭ്യാസ ഡയറക്റ്റര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
പരീക്ഷ സമയത്ത് വിദ്യാര്‍ഥി യൂണിയന്‍ നേതാക്കള്‍ നിര്‍ബന്ധിച്ച് ക്ലാസില്‍ നിന്നും പുറത്തിറക്കി പരിപാടികളില്‍ പങ്കെടുപ്പിച്ചെന്നാരോപിച്ചാണ് യൂണിവേഴ്‌സിറ്റി കോളെജ് ക്യാംപസില്‍ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെയാണ് പെണ്‍കുട്ടികളുടെ വിശ്രമ മുറിയില്‍ കൈയിലെ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയത്. അമിത അളവില്‍ വേദന സംഹാരിയും കഴിച്ചിട്ടുണ്ടായിരുന്നു.
മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആറ്റിങ്ങല്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് രണ്ട് പേജ് വരുന്ന ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon