മലപ്പുറം : ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലിപ്പറമ്പ് കാമ്പ്രം സ്വദേശി ചിറയില്‍ മുഹമ്മദ് നിസാര്‍(24) ആണ് അറസ്റ്റിലായത്. മലപ്പുറം ആലിപ്പറമ്പിലാണ് സംഭവം.
കഴിഞ്ഞ ദിവസം അസം സ്വദേശിനിയും ആലിപ്പറമ്പ് തോണിക്കടവത്തെ കോഴിഫാം ജീവനക്കാരിയുമായ ആസിയ കാത്തൂണിന്(22) ആണ് കഴുത്തിനു കുത്തേറ്റത്. ആസിയ ഫാമിന്റെ സമീപത്തെ വീട്ടിലാണ് താമസം. ഭര്‍ത്താവ് നാട്ടിലേക്കു പോയ സമയത്തായിരുന്നു ആക്രമണം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon