പാറ്റ്ന: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ വോട്ടിംഗ് പുരോഗമിക്കുന്നതിനിടെ ബീഹാറില്‍ പോളിംഗ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. പോളിംഗ് ഉദ്യോഗസ്ഥനായ ശിവേന്ദ്ര കിഷോറിനാണ് വെടിയേറ്റത്. ബീഹാര്‍ പാറ്റ്നയില്‍ മധോപ്പൂര്‍ സുന്ദര്‍ വില്ലേജിലെ പോളിംഗ് ബൂത്തിലാണ് സംഭവം.
പോളിംഗ് ബൂത്തിന് പുറത്തുണ്ടായിരുന്ന ഹോംഗാര്‍ഡിന്റെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയേല്‍ക്കുകായയിരുന്നു. തെരഞ്ഞെടുപ്പിനിടെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിരവധി അക്രമസംഭവങ്ങള്‍ അരങ്ങേറി. സ്‌കൂള്‍ അധ്യാപകനാണ് കിഷോര്‍. ജില്ലാ ആശുപത്രിയില്‍ കിഷോറിന് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് വിദഗ്ധ ചികത്സിയ്ക്കായി മുസഫര്‍ നഗറിലെ എച്ച് കെ എം സി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹോം ഗാര്‍ഡിനെ അറസ്റ്റ് ചെയ്തു.
This post have 0 komentar
EmoticonEmoticon