ന്യൂഡൽഹി: മോദിക്കും അമിത്ഷാക്കും എതിരായ പെരുമാറ്റ ചട്ടലംഘന പരാതികളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം എടുക്കാത്തതിനെതിരായ കോണ്‍ഗ്രസിന്റെ ഹരജി സുപ്രീം കോടതി തീര്‍പ്പാക്കി. എന്നാല്‍ ഇരുവര്‍ക്കും ക്ലീന്‍ചീട്ട് നല്‍കിയതിനെതിരെ പുതിയ ഹരജി സമര്‍പ്പിക്കാന്‍ അനുവാദം നല്‍കി. വരാണാസിയിലെ മഹാസഖ്യ സ്ഥാനാര്‍ത്ഥി തേജ്ബഹദൂറിന്റെ നാമനിര്‍ദേശ പത്രിക തള്ളിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി വിശദീകരണം തേടി.
മോദിക്കും അമിത്ഷാക്കും എതിരായ 11 പരാതികള്‍ 9 എണ്ണത്തിലും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം എടുത്തില്ല എന്നായിരുന്നു കോണ്‍ഗ്രസ് എം.പി സുസ്മിത ദേവ് സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്ന പ്രശ്നം. എന്നാല്‍ ഈ കേസ് കോടതിയിലെത്തിയതിന് പിന്നാലെ എല്ലാ പരാതികളും മോദിക്കും അമിത്ഷാക്കും അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീര്‍പ്പാക്കുകയായിരുന്നു. ഇത്തരത്തില്‍ നടപടി എടുത്ത കാര്യം കമ്മീഷന്‍ അറിയിച്ചെന്നും ഇതോടെ കോണ്‍ഗ്രസിന്റെ ഹരജി കാലഹരണപ്പെട്ടന്നും സുപ്രീം കോടതി പറഞ്ഞു. പരാതികള്‍ പരിശോധിക്കാന്‍ കമ്മീഷൻ 31 ദിവസം എടുത്തെുവെന്ന് കോണ്‍ഗ്രസ് കോടതിയില്‍ ചൂണ്ടിക്കാട്ടി.
ക്ലീന്‍ ചീട്ട് നല്‍കിയതിന്‍റെ കാരണം വ്യക്തമല്ല. സുപ്രീംകോടതി നിർദേശം വന്ന ശേഷമാണ് ചില നേതാക്കൾക്കെതിരെ നടപടി ഉണ്ടായതെന്നും കോണ്‍ഗ്രസ് അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്‍വി വാദിച്ചു. എന്നാല്‍ കൂടുതല്‍ വാദം കേള്‍ക്കാന്‍ വിസമ്മതിച്ച കോടതി ഹരജി തീര്‍പ്പാക്കി. ഇരുവര്‍ക്കും ക്ലീന്‍ ചീട്ട് നല്‍കിയതില്‍ എതിര്‍പ്പുണ്ടെങ്കില്‍ പ്രത്യേകം ഹര്‍ജി സമര്‍പ്പിക്കാം എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ വാരാണസിയിലെ മഹാസഖ്യ സ്ഥാനാര്‍ത്ഥിയും മുന്‍ ബി.എസ്.എഫ് ജവാനുമായ തേജ്ബഹദൂര്‍ യാദവ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളത്തേക്ക് മാറ്റി. പത്രിക തള്ളിയത് എന്ത് കൊണ്ടെന്ന് നാളെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കണം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon