തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് വിശദമായ ചര്‍ച്ചനടത്തി വിലയിരുത്താന്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ ചേരും. കേരളത്തില്‍ സിപിഎമ്മിന് ഒരു സീറ്റ് മാത്രം കിട്ടിയ സാഹചര്യവും പശ്ചിമബംഗാളില്‍ പാര്‍ട്ടി വോട്ടുകള്‍ ഏതാണ്ട് പൂര്‍ണമായി തന്നെ ചോര്‍ന്നുപോയതും യോഗം ചര്‍ച്ച ചെയ്യും. ചര്‍ച്ചയില്‍ കേരളത്തിലെ തകര്‍ച്ചയും ബംഗാളിലെ ചോര്‍ച്ചയും വിലയിരുത്തും. അതോടൊപ്പം കേരളത്തിലെ പരാജയകാരണം ശബരിമല ഉള്‍പ്പടെയുള്ള വിഷയങ്ങളാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ എന്നും പരിശോധിക്കുന്നതാണ്. ഒരു സീറ്റുപോലും ബംഗാളില്‍ സിപിഎമ്മിന് ഇല്ല. കേരളത്തില്‍ നിന്ന് കിട്ടിയ ഒരു സീറ്റും തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ട് സീറ്റും മാത്രമാണ് സിപിഎം പതിനേഴാം തെരഞ്ഞെടുപ്പില്‍ നേടിയത്.
പശ്ചിമ ബംഗാളില്‍ സീറ്റുകളൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, സിറ്റിങ്ങ് സീറ്റുകളിലടക്കം പാര്‍ട്ടി കോണ്‍ഗ്രസ്സിനും പിന്നാലെ നാലാമതായിരുന്നു. കേരളത്തിലെ അനുകൂല സാഹചര്യത്തില്‍ പോലും സിപിഎമ്മിനുണ്ടായത് വന്‍ പരാജയമാണ്. ഈ സാഹചര്യത്തിലാണ് സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് ചേരുന്നത്. പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച തെരഞ്ഞെടുപ്പ നയം പാര്‍ട്ടി പരിശോധിക്കും. ജൂണ്‍ ആദ്യവാരത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗവും ചേരുന്നുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon