മഹേന്ദ്ര സിംഗ് ധോണിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ മോഷണം. വിക്രം സിംഗ് എന്നയാള്‍ക്ക് ധോണി വാടകയ്ക്ക് നല്‍കിയ നോയ്ഡയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. ഒരു എല്‍സിഡി ടിവി വീട്ടിൽ നിന്നും മോഷണം പോയി. വിക്രം സിംഗിന്‍റെ പരാതി പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ഞായറാഴ്ചയാണ് മോഷണം നടന്നതെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. പായ്ക്ക് ചെയ്ത നിലയില്‍ മൂന്ന് എല്‍സിഡി ടിവികളാണ് വീട്ടിലുണ്ടായിരുന്നത്. ഇതില്‍ ഒന്നാണ് മോഷണം പോയത്.
വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ഒരാളെ കാണാനില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. വീട്ടില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ഇത് ചെയ്തിരുന്നവരില്‍ ഒരാളെയാണ് കാണാതായത്. ഇയാളെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon