കൊച്ചി: ലോക മാതൃദിനത്തോടനുബന്ധിച്ച് എല്ലാ അമ്മമാര്‍ക്കുമായി മാതൃദിന ഗീതം സമര്‍പ്പിച്ച് ചാവറ കള്‍ച്ചറല്‍ സെന്റര്‍. ഇതിനോടകം ഗാനം വൈറലായി കഴിഞ്ഞിരിക്കുകയാണ്. സോഷ്യല്‍ മീഡിയകള്‍ ഗാനം കൈയ്യിലേറ്റു. ഇന്ന് ഏവരുടേയും മനസില്‍ തുളുമ്പുന്നത് ഈ ഒരു ഗാനമാണ്. പ്രശസ്ത കവി പി. കെ. ഗോപിയുടെ വരികള്‍ക്ക് പ്രേംകുമാര്‍ വടകര ഈണം നല്‍കിയപ്പോള്‍ ശ്രേയ ജയദീപ് ഗാനം ആലപിച്ചു. അമ്മമാരുടെ മാത്രമല്ല കൊച്ചുകുട്ടികളടക്കം യുവ തലമുറയുടെയും മനസ് പിടിച്ചുകുലുക്കിയിരിക്കുകയാണ് ഈ ഗാനം.
''അമ്മക്കവിളിലൊരുമ്മ'' എന്ന ഈ ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത് കോഴിക്കോട് ചാവറ കള്‍ച്ചറല്‍ സെന്ററും അമല മീഡിയ ഹൗസും ചേര്‍ന്നാണ്. സംവിധാനം ചെയ്തിരിക്കുന്നത് ജോജി ജോസഫ് ആണ്. സമോദ് അലക്‌സ് ഛായാഗ്രഹണം നിര്‍വഹിച്ച ഗാനം എഡിറ്റിംഗ് ചെയ്തിരിക്കുന്നത് ടിനു ജോ ര്‍ജ്ജ് ആണ്. കോറിയോഗ്രഫി ചെയ്തിരിക്കുന്നത് വിനീത് മാസ്റ്റര്‍ ആണ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് റ്റിജോ തങ്കച്ചനും, ലേ-ഔട്ട് ആന്റ് കളറിസ്റ്റ് സതീഷ് ഉണ്ണികൃഷ്ണനും തോമസ് കുര്യനുമാണ്. സാജന്‍ കെ. റാം ആണ് ഓര്‍ക്കസ്‌ട്രേഷന്‍. പെര്‍ഫോമേഴ്‌സ് ആര്‍ദ്ര എം, തീര്‍ത്ഥ റോഷിന്‍, കാജല്‍ ഗിരീഷ്, ദേവഭദ്ര കെ.എസ്. എന്നിവരാണ്. ഇല്ലസ്‌ട്രേഷന്‍ ഷിജു ജോര്‍ജ്ജ് ആണ്. ചാവറ കള്‍ച്ചറല്‍ സെന്റര്‍ കോഴിക്കോടിന്റെ പ്രൊഡക്ഷനില്‍ സാക്ഷാത്കാരം ഫാ:ജോണ്‍ മണ്ണാറത്തറ ആന്റ് ഫാ: അനൂപ് നോബിള്‍ എന്നിവരുടേതാണ്. അമല മീഡിയ ഹൗസ് കോഴിക്കോടിന്റെ സ്റ്റുഡിയോയില്‍ ആലപിച്ച ഗാനത്തിന് സാങ്കേതിക സഹായം രജീഷ് കെ., പ്രതീഷ് കുമാര്‍ പി, ഷബ്‌ന, രാമകൃഷ്ണന്‍ എന്നിവരാണ് നല്‍കിയിരിക്കുന്നത്.
This post have 0 komentar
EmoticonEmoticon