മനോഹരമായ പ്രണയ നിമിഷങ്ങൾ പ്രേക്ഷകന് സമ്മാനിക്കാൻ 'ലൂക്ക' എത്തുന്നു. ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ലൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . നവാഗതനായ അരുൺ ബോസ് സംവിധാനം ചെയ്യുന്ന സിനിമയിൽ അഹാന കൃഷ്ണയാണ് നായിക.നിതിൻ ജോർജ്, തലെെവാസൽ വിജയ്, ജാഫർ ഇടുക്കി, പൗളി വിൽസൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.മൃദുല്‍ ജോര്‍ജ്ജും സംവിധായകന്‍ അരുണും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്.
സ്റ്റോറീസ് ആന്‍ഡ് തോട്ട്സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.നിമിഷ് രവിയാണ് ഛായാഗ്രഹണം . സംഗീതാബ് സംവിധാനം സൂരജ് എസ്. കുറുപ്പ് .
This post have 0 komentar
EmoticonEmoticon