തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ ഡേറ്റാബേസ് ഊരാളുങ്കൽ സൊസൈറ്റിക്ക് തുറന്നുകൊടുത്ത വിഷയം നിയമസഭയിൽ. കെ.എസ്. ശബരീനാഥൻ എം.എൽ.എയാണ് ഡേറ്റാബേസ് ഊരാളുങ്കലിന് കൈമാറിയ നടപടിയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ ഊരാളുങ്കലിന് ഡേറ്റാബേസ് കൈമാറിയതിൽ സുരക്ഷാപ്രശ്നങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.
സുരക്ഷാ ഓഡിറ്റിന് ശേഷം മാത്രമേ ഡേറ്റാബേസിലെ വിവരങ്ങൾ കൈമാറുകയുള്ളുവെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സി.പി.എമ്മിന്റെ സഹോദര സ്ഥാപനത്തിന് പോലീസിന്റെ ഡേറ്റാബേസ് തുറന്നുനൽകിയത് കടുത്ത സുരക്ഷാവീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
പാസ്പോർട്ട് വെരിഫിക്കേഷന് നിലവിൽ കാര്യക്ഷമതയുള്ള സംവിധാനമുണ്ടായിരിക്കേ എന്തിനാണ് പുതിയ പദ്ധതിയെന്ന് കെ.എസ്.ശബരീനാഥൻ എം.എൽ.എ ചോദിച്ചു. ഡേറ്റാബേസ് കൈമാറരുതെന്ന് ചില ഐപിഎസ് ഉദ്യോഗസ്ഥർ പറഞ്ഞിട്ടും സംസ്ഥാന സർക്കാർ അത് തുറന്നുകൊടുത്തെന്നും പരീക്ഷണാടിസ്ഥാനത്തിൽ പുതിയ പദ്ധതിയിൽ ആയിരത്തോളം പാസ്പോർട്ടുകൾ വെരിഫൈ ചെയ്തിട്ടുണ്ടെന്നും ഇതിന് 35 ലക്ഷം രൂപ ഊരാളുങ്കലിന് നൽകിയതായും പ്രതിപക്ഷം ആരോപിച്ചു.
This post have 0 komentar
EmoticonEmoticon