ബെയ്ജിങ്: കൊറോണ വൈറസ് ബാധമൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 811 ആയി. ഇതുവരെ 37,198 പേര്‍ക്ക് ചൈനയില്‍ കൊറോണ ബാധിച്ചുവെന്നാണ് കണക്കാക്കുന്നത്. കൊറോണയെ തടയാനുള്ള മുൻകരുതൽ എടുക്കുന്നുണ്ടെങ്കിലും കൊറോണ വ്യാപിച്ച് കൊണ്ടേ ഇരിക്കുകയാണ്.
ശനിയാഴ്ച അര്‍ധരാത്രി വരെ 89 പേരാണ് ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചത്. ഇതില്‍ 81 പേരും കൊറോണ വലിയ രീതിയില്‍ പടര്‍ന്നു പിടിച്ച ഹൂബി പ്രവശ്യയിലുള്ളവരാണ്.
കൊറോണബാധിച്ച് ചൈനയില്‍ രണ്ട് വിദേശപൗരന്‍മാരും ഇന്നലെ മരിച്ചിട്ടുണ്ട്. അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചത്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. 2002-03ല്‍ സാര്‍സ് ബാധിച്ച് മരിച്ച ആളുകളെക്കാള്‍ കൂടുതലാണ് ചൈനയിലെ കൊറോണ മരണങ്ങള്‍.
കൊറോണ വൈറസ് ചൈനയില്‍ അനുദിനം ശക്തമാകുന്നതിനിടെ വിവിധ രാജ്യങ്ങള്‍ പൗരന്‍മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വുഹാനില്‍ നിന്ന് പൗരന്‍മാരെ എത്തിക്കാന്‍ സിംഗപ്പൂര്‍ ഇന്ന് രണ്ടാമത്തെ വിമാനം അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon