മുംബൈ: പൗരത്വനിയമ ഭേദഗതിക്കെതിരേ ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന യാത്രക്കാരനായ കവിയെ പോലീസ് സ്‌റ്റേഷനിലെത്തിച്ച ഊബര്‍ ഡ്രൈവര്‍ക്ക് ബിജെപിയുടെ 'അലര്‍ട്ട് സിറ്റിസണ്‍' പുരസ്‌കാരം. രോഹിത് ഗൗര്‍ എന്ന ഡ്രൈവറെ മുംബൈയിലെ ബിജെപി പ്രവര്‍ത്തകരും നേതാക്കളുമെത്തി അഭിനന്ദിച്ചു.
സാന്താക്രൂസ് പൊലീസ് സ്റ്റേഷന് പരിസരത്തുവെച്ച് ബി.ജെ.പി മുംബൈ അധ്യക്ഷനും എം.എല്‍.എയുമായ മംഗള്‍ പ്രതാപ് ലോധയാണ് ഡ്രൈവര്‍ രോഹിത് സിങ്ങിന് പുരസ്‌കാരം നല്‍കിയത്.
ജാഗരൂകനായ പൗരെന്റ ഉത്തരവാദിത്തമാണ് രോഹിത് സിങ് പ്രകടിപ്പിച്ചതെന്ന് പറഞ്ഞ ലോധ, ഡ്രൈവറെ സസ്പെന്‍ഡ് ചെയ്ത ഉബര്‍ കമ്ബനിയെ വിമര്‍ശിക്കുകയും ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ജുഹുവില്‍നിന്ന് കുര്‍ളയിലേക്ക് യാത്ര ചെയ്യുമ്ബോഴാണ് ബപ്പാദിത്യയെ ശാഹീന്‍ബാഗ് സമരത്തെക്കുറിച്ച് സംസാരിച്ചതിെന്റ പേരില്‍ ഡ്രൈവര്‍ പൊലീസിലേല്‍പിച്ചത്. കുറ്റകരമായി ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് പൊലീസ് ബപ്പാദിത്യയെ വിട്ടയക്കുകയും ചെയ്തു.
പൗരത്വ ഭേദഗതി നിയമത്തിന് താന്‍ എതിരാണെന്നും ശാഹീന്‍ബാഗ്, മുംബൈ ബാഗ്, ജയ്പൂര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതായും ബപ്പാദിത്യ പറഞ്ഞു. ഇനിയും സമരങ്ങളില്‍ പങ്കെടുക്കുമെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ കവിത ചൊല്ലുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon