ലഖ്‌നൗ: ലോകത്തിലെ ആദ്യ ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റ് നിര്‍മിച്ച് ഇന്ത്യന്‍ സൈനികോദ്യോഗസ്ഥന്‍. ഇന്ത്യന്‍ ആര്‍മി മേജര്‍ അനൂപ് മിശ്രയാണ് സൈന്യത്തിനായി ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റുകള്‍ വികസിപ്പിച്ചെടുത്തത്.
കരസേനയുടെ മിലിട്ടറി എന്‍ജിനീയറിങ് കോളജിെന്റ ഭാഗമായ അനൂപ് 'അഭേദ്യ' എന്ന പദ്ധതിയുടെ ഭാഗമായാണ് ഇൗ ഹെല്‍മറ്റ് വികസിപ്പിച്ചത്. നേരേത്ത ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് കണ്ടുപിടിച്ച് ശ്രദ്ധേയനായ ആള്‍കൂടിയാണ് അനൂപ്. പരമ്ബരാഗത രീതിയിലുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്ന അനൂപിന് വെടിയേറ്റതാണ് പുതിയ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. ദേഹം മുഴുവന്‍ സംരക്ഷിക്കുന്ന ജാക്കറ്റിന് വലിയ തോക്കുകളില്‍നിന്നുള്ള െവടിയുണ്ടകളെപ്പോലും തടയാന്‍ കരുത്തുണ്ട്.
പത്ത് മീറ്റര്‍ അകലെ നിന്ന് എകെ 47 നില്‍ നിന്ന് വെടിയുതിര്‍ത്താല്‍ പോലും അപകടം സംഭിവിക്കാതെ സംരക്ഷിക്കാന്‍ സാധിക്കുമെന്നാണ് സൈന്യം അവകാശപ്പെടുന്നത്.
ഇന്ത്യ - പാകിസ്താന്‍ അതിര്‍ത്തിയില്‍ പാക്ക് ആര്‍മി സ്‌നിപ്പര്‍മാരില്‍ നിന്നുള്ള അപ്രതീക്ഷിത ആക്രമത്തില്‍ നിന്ന് രക്ഷ നേടനായാണ് ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വികസിപ്പിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon