കോതമംഗലം: വിദ്യാര്‍ത്ഥി പെരിയാറില്‍ മുങ്ങി മരിച്ചു. കുടുംബാംഗങ്ങള്‍ കാണ്‍കെയായിരുന്നു കുട്ടിയുടെ ദാരുണാന്ത്യം. തട്ടേക്കാട്ട് റിസോര്‍ട്ടില്‍ എത്തിയ വിനോദയാത്രാ സംഘത്തിലെ ശ്വേത(17)യാണ് മരിച്ചത്. നാല് കുടുംബങ്ങളിലെ ഇരുപതോളം പേരടങ്ങുന്ന സംഘം ഇന്നലെ ഉച്ചയോടെ പുഴയുടെ ഇടതു കരയില്‍ വനത്തിലെ റിസോര്‍ട്ടില്‍ എത്തിയിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളോടൊപ്പം കുളിക്കുകയായിരുന്നു ശ്വേതയും. നീന്തല്‍ അറിയാമായിരുന്നെങ്കിലും കയത്തില്‍ പെട്ട ശ്വേത മുങ്ങിപ്പോകയായിരുന്നു. ര്ക്ഷപ്പെടാന്‍ കഴിഞ്ഞില്ല.
മാതാപിതാക്കളും സഹോദരനും അപകട സമയത്ത് അടുത്ത് ഉണ്ടായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. നാട്ടുകാരും പൊലീസും ചേര്‍ന്നു കണ്ടെത്തിയ മൃതദേഹം കോതമംഗലം ധര്‍മഗിരി ആശുപത്രി മോര്‍ച്ചറിലേക്കു മാറ്റി. കപ്രശേരി മോഡല്‍ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്ന ശ്വേത ക്ഷേമനിധി ബോര്‍ഡ് ഓഫിസില്‍ ഉദ്യോഗസ്ഥനായ നെടുമ്ബാശേരി നെടുവന്നൂര്‍ ആറ്റിക്കുടി (ഷിബു നിവാസ്) ഷിബുവിന്റെ മകളാണ്.
This post have 0 komentar
EmoticonEmoticon