ഏകദിന ക്രിക്കറ്റിൽ മൂന്നാം ലോകകപ്പ് കിരീടം ലക്ഷ്യംവെക്കുന്ന ഇന്ത്യയ്ക്ക് ഒരു സന്തോഷ വാർത്ത. പരുക്കിന്‍റെ പിടിയിലായിരുന്ന കേദാർ ജാദവ് കായികക്ഷമത വീണ്ടെടുത്തുവെന്നതാണ് ഇന്ത്യൻ ക്യാംപിന് ആശ്വാസകരമായിരിക്കുന്നത്. ഇതോടെ വിരാട് കോഹ്ലി നയിക്കുന്ന ടീമിനൊപ്പം കേദാർ ജാദവും ലോകകപ്പിനായി ലണ്ടനിലേക്ക് പോകുമെന്ന് ഉറപ്പായി. ലോകകപ്പിനായി ഇന്ത്യൻ ടീം യാത്ര തിരിക്കുന്നത് മെയ് 22നാണ്. അന്നുതന്നെ ജാദവും ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ട്.ഇടത് തോളെല്ലിന് പരുക്കേറ്റ കേദാർ ജാദവ് ലോകകപ്പിൽ കളിക്കുന്ന കാര്യം ആശങ്കയിലായിരുന്നു. ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിങ്സിനുവേണ്ടി കളിക്കവെ ഫീൽഡ് ചെയ്യുമ്പോഴാണ് അദ്ദേഹത്തിന് പരുക്കേറ്റത്. ഇതേത്തുടർന്ന് ഐപിഎല്ലിൽ നിന്ന് കേദാർ ജാദവ് വിട്ടുനിന്നു.ചെന്നൈ പ്ലേ ഓഫിൽ കടന്നെങ്കിലും ബിസിസിഐയുടെ നിർദേശപ്രകാരം കേദാർ ജാദവ് ഐപിഎല്ലിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. രവീന്ദ്ര ജഡേജയുടെ ത്രോ ബൌണ്ടറി കടക്കുമെന്നായപ്പോൾ ഡൈവ് ചെയ്ത് അത് കൈപ്പിടിയിലൊതുക്കുന്നതിനിടെയായിരുന്നു ജാദവിന് പരുക്കേറ്റത്
Sunday, 19 May 2019
Next article
Next Post
Previous article
Previous Post
Advertisement
More on
This post have 0 komentar
EmoticonEmoticon