'സ്‌ക്കൂള്‍ ഡയറി' ചിത്രo ഉടന്‍ റിലീസ് ചെയ്യും. ചിത്രo മെയ് 25 ന് റിലീസ് ചെയ്യാനാണ് തീരുമാനം. എം ഹാജാമൊയ്‌നു തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് സ്‌ക്കൂള്‍ ഡയറി. അഞ്ച് നായികമാരാണ് ചിത്രത്തില്‍. ഭാമ അരുണ്‍,മമിത, അനഘ എസ് നായര്‍, ദിയ വിസ്മയ വിശ്വനാഥന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
ഹാഷിം ഹുസൈന്‍, അഷ്‌ക്കര്‍ സൗദാന്‍, അന്‍വര്‍ സാദത്ത് എന്നിവരാണ് ചിത്രത്തിലെ നായകന്മാര്‍. ഇന്ദ്രന്‍സ് ,ചെമ്പില്‍ അശോകന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. എം ഹാജാമൊയ്‌നുവിന്റെ വരികള്‍ക്ക് എം ജി ശ്രീകുമാര്‍ സംഗീതം നല്‍കുന്നു. ജി കെ നന്ദകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. മസ്‌ക്കറ്റ് മൂവി മേക്കേഴ്‌സിനുവേണ്ടി അന്‍വര്‍ സാദത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon