'രൗദ്രം 2018'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നടന്‍ ടൊവിനോ തോമസ് തന്റെ ഫെയ്സ്ബുക്ക് പേജീലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമാണ് രൗദ്രം. ജയരാജ ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.
2018ല്‍ കേരളം അതിജീവിച്ച മഹാപ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ രഞ്ജി പണിക്കര്‍, കെപിഎസി ലീല, സബിത ജയരാജ്, സരയൂ, ബിനു പപ്പന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. പ്രകൃതി പിക്ച്ചേഴ്സിന്റെ ബാനറില്‍ ഡോ.സുരേഷ് കുമാര്‍ മുട്ടത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില്‍ എസ് പ്രവീണ്‍ ഛായഗ്രഹണവും ജിനു ശോഭ ചിത്രസംയോജനവും നിര്‍വഹിക്കുന്നു. ചിത്രത്തിന് സംഗീതം നല്‍കുന്നത് സച്ചിന്‍ ശങ്കര്‍ മന്നത്ത് ആണ്.
This post have 0 komentar
EmoticonEmoticon