കോഴിക്കോട് : കോഴിക്കോട് വേങ്ങേരിയിൽ വീട് കുത്തിത്തുറന്ന് 42 പവനും 12000 രൂപയും കവർന്നു. വേങ്ങേരി മങ്ങാട്ട് പറമ്പ് ശശിധരന്റെ വീട്ടിൽ ആണ് മോഷണം നടന്നത്. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. മകളുടെ പരീക്ഷക്കായി ബുധനാഴ്ച ഉച്ചയോടെ ശശിധരനും കുടുംബവും എറണാകുത്തേക്ക് തിരിച്ചിരുന്നു. അന്ന് രാത്രിയാണ് മോഷണം നടന്നതെന്നാണ് സംശയം. അടുക്കള വാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാവ് അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഇന്നലെ രാത്രി കുടുംബം വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. വീട്ടിലെ രണ്ടു അലമാരകളായി സൂക്ഷിച്ച 42 പവൻ സ്വർണവും 12000 രൂപയും ആണ് കളവ് പോയത്.
ബുധനാഴ്ച രാത്രി തന്നെ പ്രദേശത്തെ ചില വീടുകളിൽ മോഷണ ശ്രമവും നടന്നിട്ടുണ്ട്. കോഴിക്കോട് സൂപ്പർ മാർക്കറ്റ് ജീവനക്കാരനാണ് ശശിധരൻ. വീട്ടിൽ വിരലടയാള വിദഗ്ദർ പരിശോധന നടത്തി. ചേവായൂർ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്
This post have 0 komentar
EmoticonEmoticon