ന്യൂഡൽഹി: 17 ആം ലോക്സഭയിൽ രണ്ടാം മോദി സര്‍ക്കാര്‍ ആദ്യ ബില്ലായി മുത്തലാഖ് ബില്ല് ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും.
മുസ്‌ലിം വിവാഹമോചന നിയമമായ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതാണ് പ്രസ്‌തുത ബില്ല്. കഴിഞ്ഞ ഡിസംബറിൽ മുത്തലാഖ് ബില്ല് ലോക്സഭ പാസാക്കിയിരുന്നു. എന്നാൽ രാജ്യസഭയിൽ ബില്ല് പാസാക്കാനായില്ല. അതേസമയം, പ്രതിപക്ഷം യോജിച്ച് എതിര്‍ത്താൽ രാജ്യസഭയിൽ മുത്തലാഖ് ബില്ല് പാസാക്കുക ഇപ്പോഴും സര്‍ക്കാരിന് വെല്ലുവിളിയാണ്.
മുത്തലാഖും, നിഖാഹ് ഹലാലയും സാമൂഹ്യ വിപത്താണെന്ന് ഇന്നലെ നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞിരുന്നു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 22-ന് മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്നായിരുന്നു ബില്‍ കൊണ്ടുവന്നത്.
This post have 0 komentar
EmoticonEmoticon