ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നും രാഹുൽ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തിൽ കോൺഗ്രസ് തീരുമാനം ഇന്ന് ഉണ്ടായേക്കും. കേരളത്തിലോ കർണാടകത്തിലോ രാഹുൽ മൽസരിക്കുമെന്ന് മുതിർന്ന നേതാവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിജയ സാധ്യത ഏറെയുള്ള വയനാടാണ് പ്രഥമ പരിഗണനയെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ കർണാടക തെരഞ്ഞെടുക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
കർണാടകത്തിൽ രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളിലൊന്നിൽ രാഹുൽ മത്സരിക്കാനുള്ള സാധ്യതയുമുണ്ട്. രാഹുല്‍ ഗാന്ധിയെ തങ്ങളുടെ സംസ്ഥാനത്തേക്ക് ഏറ്റവും ആദ്യം സ്വാഗതം ചെയ്തത് കർണാടക കോൺഗ്രസ് നേതൃത്വമാണ്. എന്നാൽ കേരളത്തിലെ വയനാട്ടിലും വടകരയിലും ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തത് കേരളത്തിലേക്കുള്ള സാധ്യതയും തുറന്നിടുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുപിഎയും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നത് ദക്ഷിണേന്ത്യയിലാണ്. ഈ സാഹചര്യത്തിലാണ് ഉത്തരേന്ത്യയില്‍ അമേഠിക്കൊപ്പം ദക്ഷിണേന്ത്യയിലെ ഒരു സീറ്റില്‍ കൂടി മത്സരിക്കണമെന്ന ആവശ്യം ഉയർന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon