മുംബൈ: യുവതിയെ പീഡിപ്പിച്ച കേസിൽ ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ കോടതി നാളെ വിധി പറയും മുംബൈ ഡിൻഡോഷി സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജഡ്ജി അവധിയിൽ ആയതിനാലാണ് ഉത്തരവ് നാളത്തേക്ക് മാറ്റിയത്. ജാമ്യം കിട്ടിയാൽ ബിനോയ് പൊലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നാണ് സൂചന.
കേസിൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്ന് വാദിച്ച പ്രതിഭാഗം യുവതിയുടെ പരാതിയിലെ പൊരുത്തക്കേട് ചൂണ്ടിക്കാണിച്ചിരുന്നു. വിവാഹ വാഗ്ദാനം നടത്തി ലൈംഗികമായി ചൂഷണം ചെയ്യുന്നത് പീഡനത്തിന്‍റെ പരിധിയിൽ വരുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
അതേസമയം, നിലവിൽ അറസ്റ്റിന് കോടതി വിലക്ക് ഇല്ലെങ്കിലും കോടതി തീരുമാനം വരും വരെ കാത്തിരിക്കാനാണ് പൊലീസ് തീരുമാനം
This post have 0 komentar
EmoticonEmoticon